13.6 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പ്രേക്ഷകരെ വിസ്മയിപ്പിച്ച ക്യാമറാമേൻ *ഷാജികുമാർ* വിടവാങ്ങി

കൊച്ചി : മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു . ദിലീപ് നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ശനിയാഴ്ച്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു . അവിടെ നിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടുവന്ന ഷാജികുമാറിന്റെ നില മെച്ചപ്പെടുന്നതിനിടെയാണ് പെട്ടെന്ന് അവസ്ഥ വഷളായത്.പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറി . ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റൽ സിനിമയിലും ആവർത്തിച്ചു . ക്യാമറയിലും ലൈറ്റിങ്ങിലും നിറവിന്യാസത്തിലും വന്ന കാലോചിതമായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിത് , കഥ പറച്ചിലിലെ പുതുമകൾ കൂടി ഉൾകൊണ്ട് ദൃശ്യ പരിചരണത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ക്യാമറ ചലിപ്പിപ്പിക്കുന്ന ഷാജി കുമാർ തന്റെ സമകാലീനർക്ക് കാലിടറിയ ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ മികച്ച വിജയങ്ങൾ തുടർച്ചയായി സമ്മാനിച്ചു . ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ . മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .ഭാര്യ : സ്മിത മക്കൾ : ആര്യൻ , സൂര്യൻ .*പ്രേക്ഷകരെ* *വിസ്മയിപ്പിച്ച* *ക്യാമറാമേൻ* **ഷാജികുമാർ* *വിടവാങ്ങി* കൊച്ചി : മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു . ദിലീപ് നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ശനിയാഴ്ച്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വാസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു . അവിടെ നിന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടുവന്ന ഷാജികുമാറിന്റെ നില മെച്ചപ്പെടുന്നതിനിടെയാണ് പെട്ടെന്ന് അവസ്ഥ വഷളായത്.പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച ഷാജി കുമാർ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോൾ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറി . ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റൽ സിനിമയിലും ആവർത്തിച്ചു . ക്യാമറയിലും ലൈറ്റിങ്ങിലും നിറവിന്യാസത്തിലും വന്ന കാലോചിതമായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിത് , കഥ പറച്ചിലിലെ പുതുമകൾ കൂടി ഉൾകൊണ്ട് ദൃശ്യ പരിചരണത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തി ക്യാമറ ചലിപ്പിപ്പിക്കുന്ന ഷാജി കുമാർ തന്റെ സമകാലീനർക്ക് കാലിടറിയ ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ മികച്ച വിജയങ്ങൾ തുടർച്ചയായി സമ്മാനിച്ചു . ജോഷി , ഷാജി കൈലാസ് , വി എം വിനു , എം പത്മകുമാർ , വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജി കുമാർ . മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .ഭാര്യ : സ്മിത മക്കൾ : ആര്യൻ , സൂര്യൻ .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles