10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

കൊല്ലം: നെടുമ്പ ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവ് (28), മകന്‍ ആദിദേവ് (5) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് വീട്ടില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിമിന്നലില്‍ വീടിന്റെ ചുവരും കിണറും തകര്‍ന്നിട്ടുണ്ട്. സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് വയറുകള്‍ കത്തിപ്പോവുകയും ചെയ്തു. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭര്‍തൃമാതാവുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ മുന്‍വശത്തെ മുറിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ അടുക്കളയില്‍ വെച്ചാണ് ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുന്നത്.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles