മമ്പാട് ഉണ്ടായ വാഹനാപകടത്തിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട കാർ ആദ്യം ഒരു സ്കൂട്ടറിലും തുടർന്ന് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.തുടർന്നുണ്ടായത് സിനിമയെ വെല്ലുന്ന രക്ഷപ്പെടലാണ്. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ നാട്ടുകാർ ചേർന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ, ഹോണ്ട സിറ്റി കാറിന്റെ ഡ്രൈവറും ആ ആംബുലൻസിൽ തന്നെ കയറി. ആശുപത്രിയിൽ എത്തിയ ഉടൻ ഇയാൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.
നാട്ടുകാരുടെ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ട കാറിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവിങ് സീറ്റിന് സമീപത്ത് നിന്ന് 0.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ കാറിൽ നിന്ന് മദ്യക്കുപ്പികളും ലഭിച്ചതായി പൊലീസ് പറഞ്ഞു.ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.



Views Today : 186
Total views : 44329