10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

2026 ഒക്ടോബർ 20 ചൊവ്വ കോഴിക്കോട്: മീൻചന്തയിൽ പിതാവുമായുള്ള തർക്കത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. മീൻചന്ത സ്വദേശി മിസ്ഹബ് (31) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മർക്കോയയ്ക്കും പരിക്കേറ്റു. മിസ്ഹബിന്റെ ലഹരി ഉപയോഗത്തെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. മിസ്ഹബ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ലഹരിയെച്ചൊല്ലിയുള്ള തർക്കം പതിവാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയും സമാനമായി തർക്കമുണ്ടായി. പിന്നാലെ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് ഉമ്മർക്കോയ മകന്റെ തലയ്ക്കടിക്കുകയായിരുന്നു. മിസ്ഹബിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles