ക്വിറ്റോ | ഇക്വഡോറിലെ കത്തോലിക്കാ പള്ളിയിൽ കുർബാനക്കിടെ കൂറ്റൻ കുരിശ് തകർന്നുവീണ് വൈദികൻ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിലിലെ പള്ളിയിൽ നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ ലൈവായി പുറത്തുവന്നു.
ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെൽ പെർപെട്ടോ സോകോറോ പള്ളിയിലെ വൈദികനായ ഫാദർ പാട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചതെന്ന് ഗ്വയാക്വിൽ അതിരൂപത അറിയിച്ചു.
സാമൂഹികമാധ്യമങ്ങളിലൂടെ കുർബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാൽ ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ നേരിട്ടുകണ്ട വിശ്വാസികളെല്ലാം നടുങ്ങി. ശനിയാഴ്ച പള്ളിയിൽ കുർബാനക്കിടെ അൾത്താരയിൽനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു വൈദികൻ. ഇതിനിടെയാണ് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് വൈദികൻ്റെ തലയിലേക്കു പതിച്ചത്.


Views Today : 94
Total views : 44123