10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ബംഗളൂരുവിൽഡീസൽ ലോറി മറിഞ്ഞ് വൻ തീപിടിത്തം,

ബംഗളൂരു:ഹൈവേയിൽ ഡീസൽലോറി മറിഞ്ഞ് വൻതീപിടിത്തം.ബംഗളൂരുവിലെനൈസ്റോഡിൽ കനകപുര ടോൾ പ്ലാസ‌യ്ക്ക് സമീപമാണ് സംഭവം.അഞ്ജനപുരയിൽനിന്ന്ലക്ഷ്യസ്ഥാനത്തേക്ക്പോവുകയായിരുന്നടാങ്കറാണ്അപകടത്തിൽപ്പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡ്രെയിനേജിലേക്ക് ഇടിച്ച്മറിയുകയായിരുന്നു.

മറിഞ്ഞ ടാങ്കറിൽ നിന്ന് വൻതോതിൽ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നുണ്ട്.അപകടത്തിൽപ്പെട്ടഡ്രൈവറുംസഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ആരുടെയും പരിക്ക് സാരമല്ലെന്നാണ് പ്രാഥമികവിവരം.വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles