ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ പാസ്പോർട്ട് നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയം. 25,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ മുന്നറിയിപ്പു നല്‍കി.
ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ ഡിറ്റൻഷൻ വിഭാഗം മേധാവി മേജർ സൗദ് ഹമദ് അല്‍ ബുറൈദിയാണ് പാസ്പോർട്ട് തടഞ്ഞുവച്ചാലുള്ള നിയമവശങ്ങള്‍ വിശദീകരിച്ചത്. റസിഡൻസ് പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷവും തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വയ്ക്കുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
എന്നാല്‍ തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതത്തോടെ തൊഴിലുടമയ്ക്ക് പാസ്പോർട്ട് സൂക്ഷിക്കാം. പാസ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കില്‍ അധികൃതരെ സമീപിച്ച് പരാതി നല്‍കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പരാതി സമർപ്പിക്കാം. തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ബന്ധങ്ങളില്‍ ഉത്തരവാദിത്തം ഉറപ്പാക്കുക, മേഖലയിലെ വിശ്വാസം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് നിയമം നടപ്പാക്കുന്നത്.


Views Today : 74
Total views : 44103