11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പൂച്ചയെച്ചൊല്ലിയുള്ള തര്‍ക്കം ?അയല്‍വീട്ടിലെ കൈക്കുഞ്ഞിനെ ഫളാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴേയ്‌ക്കെറിഞ്ഞ് പെണ്‍കുട്ടി

മുംബൈ: മുംബൈയിലെ ഗോരേഗാവില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ അയല്‍വാസിയായ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയില്‍നിന്ന് എറിഞ്ഞു കൊലപ്പെടുത്തി.ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുഞ്ഞ് ആറാം നിലയില്‍നിന്ന് താഴേക്ക് വീണത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് പൊലീസെത്തി പെണ്‍കുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം പെണ്‍കുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കേസില്‍ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് ഈ ഫ്ലാറ്റില്‍ താമസത്തിനെത്തിയത്. വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെണ്‍കുട്ടി മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായും വിവരമുണ്ട്. തെളിവ് നശിപ്പിക്കാനായി പെണ്‍കുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചതായും ആരോപണമുയരുന്നുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles