10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ അഴുകിയ സംഭവം കേരളത്തിന് അപമാനം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

നോര്‍ത്ത് പറവൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തതിലെ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ അഴുകിയ സംഭവം കേരളത്തിന് അപമാനമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഫാത്തിമ അജ്മല്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നവര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരന്തങ്ങളില്‍ ഒന്ന് മാത്രമാണന്നും ആശുപത്രി അധികൃതരെ സന്ദര്‍ശിച്ച ശേഷം ഫാത്തിമ അജ്മല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും നികുതി നല്‍കുന്ന പൗരന്മാരുടെ അവകാശമാണെന്നും അവര്‍ പറഞ്ഞു. ചികില്‍സ തേടിയെത്തുന്നവരെ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ട സംഭവവും താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുണ്ട്. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഫാത്തിമ അജ്മല്‍ ആവശ്യപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles