കാഞ്ഞങ്ങാട് : വിമുക്തഭടനെ വീട്ടുപറമ്പിലെ ഷെഡില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥന് ആരതിയില്‍ ടി. രാജു (74) ആണ് മരിച്ചത്.
വ്യാഴായിച്ച വൈകിട്ട് ആറുമണിയോടെ റസിഡന്റ്സ് അസോസിയേഷന് യോഗത്തില്‍ പങ്കെടുത്ത് ഭാര്യ വീട്ടില്തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ ഷെഡില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ്, കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഭാര്യ: തങ്കമണി രാജു (മുന്‍ അധ്യാപിക, തീര്‍ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍). മക്കള്‍: അരുണ്‍ രാജു (കാനഡ), അശ്വതി രാജു (സ്വീഡന്). മരുമക്കള്‍: മഞ്ജുഷ (തലശ്ശേരി), അരുണ്‍ (തൃക്കണ്ണാട്). സഹോദരങ്ങള്‍: ഇന്ദിര, മനോഹരന്, അംബുജാക്ഷി.


Views Today : 74
Total views : 44103