11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കെ. കണ്ണപുരത്ത് യുവാവിനെ കടയിൽ കയറി ആക്രമിച്ചെന്ന പരാതി: ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ* കെ കണ്ണപുരത്ത് കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കടയിൽ കയറി തടഞ്ഞുനിർത്തി മർദ്ദിച്ചതായും പരിക്കേൽപ്പിച്ചതായും പരാതിപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിണാവ് സ്വദേശി മുക്കോത്ത് ഹൗസിൽ മഹറൂഫ് എം. (45) എന്നയാളെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്കെ. കണ്ണപുരം സ്വദേശി സിനാൻ പി.പി (23) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച (24/09/2026) രാവിലെ 11 മണിയോടെ കല്ല്യാശ്ശേരി അംശം കണ്ണപുരം പാലത്തിന് സമീപമുള്ള സിനാന്റെ പിതാവിന്റെ ചെരുപ്പ് കടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുസിനാന്റെ സഹോദരിയുമായുള്ള വിവാഹമോചന കാര്യങ്ങളുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ കടയിലെത്തിയയാൾ അസഭ്യം പറയുകയും, തടഞ്ഞുനിർത്തി കവിളിൽ അടിക്കുകയും കീചെയിൻ പോലുള്ള വസ്തു ഉപയോഗിച്ച് തോളിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണംസിനാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർന്ന് മഹറൂഫിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles