ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ യു.എസിലെത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോണ്‍’ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം അയല്‍സംസ്ഥാനമായ ന്യൂജേഴ്സിയില്‍ ലാന്‍ഡ് ചെയ്യും. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിയില്‍ നിന്നുള്ള കടുത്ത പ്രതിഷേധവും നിയമപരമായ നടപടികളും ഭയന്നാണ് ഇസ്രായേലി സെക്യൂരിറ്റി വിഭാഗത്തിന്റെ ഈ നിര്‍ണായക നീക്കം.വംശഹത്യക്കും യുദ്ധക്കുറ്റങ്ങള്‍ക്കും അന്താരാഷ്ട്ര കുറ്റകൃത്യ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹുവിനെ ന്യൂയോര്‍ക്കിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മേയര്‍ സോഹ്റാന്‍ മംദാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയും ഗാസയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ വംശഹത്യയുടെ സൂത്രധാരനുമാണ്. അങ്ങനെയൊരാളെ ന്യൂയോര്‍ക്കിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയില്ല,’ എന്ന് മംദാനി തുറന്നടിച്ചു. അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് ഫെഡറല്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും ഫലസ്തീന്‍ ജനതയ്ക്കൊപ്പം നിലകൊള്ളാന്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് അവകാശമുണ്ടെന്നും മംദാനി കൂട്ടിച്ചേര്‍ത്തു. മേയറുടെ കര്‍ശനമായ നിലപാടും വിമാനം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന ആശങ്കയും കാരണമാണ് അവസാന നിമിഷം ജെ.എഫ്.കെ വിമാനത്താവളത്തിലെ ലാന്‍ഡിംഗ് ഇസ്രായേല്‍ ഒഴിവാക്കിയത്. ന്യൂയോര്‍ക്കില്‍ തങ്ങുന്നത് പരമാവധി കുറച്ച്, പൊതുസഭാ പ്രസംഗത്തിന് ശേഷം നെതന്യാഹു ഉടനടി മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകവ്യാപകമായി കടുത്ത വിമര്‍ശനവും ജനരോഷവും നേരിടുന്ന നെതന്യാഹുവിന്, നയതന്ത്ര തലത്തില്‍ നേരിട്ട വന്‍ തിരിച്ചടിയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.


Views Today : 115
Total views : 44446