വിമാനങ്ങളിലെ ടർബുലൻസ് മുൻകൂട്ടി പ്രവചിക്കാൻ AI ടൂൾ വികസിപ്പിച്ചു; 18-കാരന് 95 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്.
വിമാനയാത്രകളിലെ വില്ലനായ ‘ Air Turbulence’ പ്രവചിക്കാൻ എഐ ടൂൾ വികസിപ്പിച്ച് ആദിത്യ സെൻഗുപ്ത എന്ന 18 കാരൻ.
ഈ അപൂർവ്വ നേട്ടത്തിലൂടെ യുഎസിലെ പ്രശസ്തമായ ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1,00,000 യുഎസ് ഡോളർ (ഏകദേശം 95 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്കോളർഷിപ്പോടെയുള്ള ‘ഡേവിഡ്സൺ ഫെല്ലോ ലോറേറ്റ്’ പുരസ്കാരവും ആദിത്യ സ്വന്തമാക്കി.
മുൻപ് ഒരു വിമാനയാത്രയ്ക്കിടയിൽ വളരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കടുത്ത ഉലച്ചിൽ ആദിത്യയ്ക്ക് നേരിടേണ്ടി വന്നു.
പൈലറ്റുമാർക്ക് പോലും മുൻകൂട്ടി കാണാൻ കഴിയാത്ത ഇത്തരം വായുപ്രവാഹങ്ങൾ എങ്ങനെ മുൻകൂട്ടി പ്രവചിക്കാം എന്ന ചിന്തയിൽ നിന്നാണ് ആദിത്യ ഇതിനെക്കുറിച്ച് സ്വന്തമായി പഠിക്കാൻ തുടങ്ങിയത്.
👁️എന്താണ് ആദിത്യ വികസിപ്പിച്ച ‘ForeCAT’?
റഡാറുകൾക്കോ പൈലറ്റുമാർക്കോ മുൻകൂട്ടി കാണാൻ കഴിയാത്ത ‘ക്ലിയർ-എയർ ടർബുലൻസ്’ (Clear-Air Turbulence – CAT) കൃത്യമായി പ്രവചിക്കാൻ ആദിത്യ വികസിപ്പിച്ച എഐ സിസ്റ്റമാണ് ForeCAT.
👁️പ്രവർത്തന രീതി: വെറുമൊരു എഐ പ്രോഗ്രാം എന്നതിലുപരി, ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങളെ ഈ ന്യൂറൽ നെറ്റ്‌വർക്ക് ആർക്കിടെക്ചറുമായി ആദിത്യ കൂട്ടിച്ചേർത്തു.
അന്തരീക്ഷത്തിലെ അദൃശ്യമായ വായുപ്രവാഹങ്ങളെ കൃത്യമായി വിശകലനം ചെയ്ത് വായുക്ഷോഭത്തിന്റെ തീവ്രത അളക്കാൻ ഇതിന് സാധിക്കും.
👁️95% കൃത്യത: നിലവിൽ ആഗോള ഏവിയേഷൻ രംഗത്ത് ഉപയോഗിക്കുന്ന ഏറ്റവും മികച്ച ടൂളുകളേക്കാൾ ഉയർന്ന 95% കൃത്യതയോടെ Air Turbulence പ്രവചിക്കാൻ ഈ സിസ്റ്റത്തിന് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
👁️സിംഗപ്പൂർ എയർലൈൻസ് അപകടത്തിലെ പ്രവചനം:
2024 മെയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിനുണ്ടായ ടർബുലൻസിന്റെ പഴയ അന്തരീക്ഷ ഡാറ്റ നൽകി പരിശോധിച്ചപ്പോൾ,ഈ സിസ്റ്റം അത് 87% കൃത്യതയോടെ മുൻകൂട്ടി പ്രവചിച്ചു ശാസ്ത്രലോകത്തെ ഞെട്ടിച്ചു.
നിലവിൽ ഈ കണ്ടുപിടുത്തം ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വരും ദിവസങ്ങളിൽ വിമാനങ്ങളുടെ ഫ്ലൈറ്റ് പ്ലാനിംഗ് സോഫ്റ്റ്‌വെയറുകളിലും എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളിലും ഇത് സംയോജിപ്പിക്കാനാണ് ആദിത്യ ലക്ഷ്യമിടുന്നത്.
ഇത് സാധ്യമാകുന്നതോടെ പൈലറ്റുമാർക്ക് Turbulance മേഖലകൾ മുൻകൂട്ടി അറിഞ്ഞ് വിമാനത്തിന്റെ പാതയോ ഉയരമോ സുരക്ഷിതമായി മാറ്റാൻ സാധിക്കും.
കോടിക്കണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഈ 18-കാരന്റെ ബുദ്ധിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്.


Views Today : 188
Total views : 44331