ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ വച്ചായിരുന്നു സംഭവം. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നുവെന്നും ഈ സമയം അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു ചിലർ ട്രെയിൻ വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടതായി കണ്ടെത്താനായില്ല.


Views Today : 187
Total views : 44330