10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മീൻ വാങ്ങാൻ ചെന്നതിനുള്ള വൈരാഗ്യത്താൽ ആക്രമണം; പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട ബിവറേജസ് ഷോപ്പിന് സമീപം പെട്ടി ഓട്ടോറിക്ഷയിൽ മീൻ വില്പന നടത്തിയിരുന്ന പ്രതിയുടെ അടുക്കൽ മീൻ വാങ്ങാനെത്തിയ കിഴുത്താണി ചെമ്മണ്ട നെൽപ്പിന്നി വീട്ടിൽ വിനീത് (41) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘വടിവാൾ വിപിൻ’ എന്നറിയപ്പെടുന്ന പുല്ലൂർ തുറവൻകാട് എലമ്പലക്കാട്ടിൽ വിപിൻ (48) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. മീൻ വാങ്ങാൻ വന്നത് ഇഷ്ടപ്പെടാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 2026 സെപ്റ്റംബർ 9-ാം തീയതി വൈകിട്ട് 4:15 മണിയോടെയായിരുന്നു സംഭവം. തുടർനടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിപിൻ ഒരു കൊലപാതകക്കേസിലും, രണ്ട് കവർച്ചക്കേസിലും, എട്ട്  കൊലപാതകശ്രമക്കേസിലും, ഏഴ് അടിപിടിക്കേസിലും, ഒരു തട്ടിപ്പ്കേസിലും, സ്ഫോടക വസ്തു നിയമപ്രകാരമുള്ള ഒരു കേസിലും, വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയ ഒരു കേസിലും അടക്കം 21 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ എബിൻ സി എൻ, ജി എസ് സി പി ഒ ഉമേഷ് കൃഷ്ണൻ, സവീഷ്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles