14.7 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

തൊഴിലുറപ്പിലും രാഷ്ട്രീയ വിവേചനമോ?കീഴരിയൂരിൽ തൊഴിലാളികൾ പണി നിർത്തിവെപ്പിച്ചു


കീഴരിയൂർ: തൊഴിലുറപ്പ് പദ്ധതിയിൽ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് തൊഴിലാളികളെ വേർതിരിച്ച് ജോലി നൽകുന്നുവെന്നാരോപിച്ച് കീഴരിയൂർ പഞ്ചായത്തിൽ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. സിഐടിയു സമരത്തിൽ പങ്കെടുത്തവർക്ക് മാത്രമായി ചില വാർഡുകളിൽ തൊഴിലുറപ്പ് ജോലി അനുവദിച്ചതായുള്ള ആരോപണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ട മുഴുവൻ അർഹരായ തൊഴിലാളികൾക്കും തുല്യമായി തൊഴിൽ നൽകേണ്ട സാഹചര്യത്തിൽ, സമരത്തിൽ പങ്കെടുത്തവർക്കും പങ്കെടുക്കാത്തവർക്കുമായി തൊഴിലാളികളെ വേർതിരിച്ചാണ് ജോലി നൽകുന്നതെന്നാണ് പരാതി.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതിന് ഒത്താശ ലഭിച്ചുവെന്നും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നടപടികളെന്നും തൊഴിലാളികൾ ആരോപിച്ചു.
ഇതിനെതിരെ ഇന്നലെ തൊഴിലാളികൾ സംഘടിതമായി രംഗത്തെത്തി. ആരോപണവിധേയമായ രീതിയിൽ ജോലി നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ തൊഴിലാളികൾ ജോലി നിർത്തിവെപ്പിക്കുകയും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.
“തൊഴിലുറപ്പ് തൊഴിൽ അവകാശമാണ്; രാഷ്ട്രീയ പാരിതോഷികമല്ല”
സമരത്തിൽ പങ്കെടുത്തോ ഇല്ലയോ എന്നത് തൊഴിലുറപ്പ് തൊഴിൽ ലഭിക്കുന്നതിനുള്ള മാനദണ്ഡമാകരുതെന്നാണ് തൊഴിലാളികളുടെ നിലപാട്. തൊഴിൽ ആവശ്യപ്പെട്ട അർഹരായ എല്ലാവർക്കും നിയമാനുസൃതമായി തൊഴിൽ നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അതേസമയം, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും ആവശ്യമായ പദ്ധതികൾ കണ്ടെത്തി നടപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു.
14 വാർഡുകളിൽ ഏതാനും വാർഡുകളിൽ മാത്രമാണ് തൊഴിൽ അനുവദിച്ചു നൽകിയത്.
സംഭവത്തിൽ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട തൊഴിലുറപ്പ് ഉദ്യോഗസ്ഥരും വ്യക്തമായ വിശദീകരണം നൽകണമെന്ന ആവശ്യം ശക്തമാണ്. ആരോപണങ്ങളിൽ ഔദ്യോഗിക പരിശോധന നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
കീഴരിയൂരിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ വിതരണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന ചോദ്യം ഇതോടെ ശക്തമായിരിക്കുകയാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പഞ്ചായത്ത് ജീവനക്കാരെ വിളിച്ചു വരുത്തി, ശേഷം പൊതുപ്രവർത്തകരും ജീവനക്കാരുംതൊഴിലാളികളും പോലീസും ചേർന്ന് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വാർഡിലെ മുഴുവൻ VBG RAM G തൊഴിലാകൾക്കും തൊഴിൽ നൽകാൻ തീരുമാനമായി. ചർച്ചയിൽ ബിജെപി പ്രതിനിധികളായി KT ചന്ദ്രൻ കീഴരിയൂർ, സുശീല ഉപ്പേരി മീത്തൽ എന്നിവർ പങ്കെടുത്തു.
DAILY NEWS KERALA
Report: Chandran iscra

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles