ഇന്നലെ പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തി. ആദ്യ വിമാനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ അധികൃതർ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഫ്ലൈ നാസ റിയാദ് – കൊച്ചി സർവീസ് നടത്തും.നിലവിൽ സഊദി എയർലൈൻസ്, ആകാശ എയർ എന്നിവ കൊച്ചി – റിയാദ് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു.സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് നിലവിൽ റിയാദ് – കോഴിക്കോട് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. സഊദി തലസ്ഥാനമായ റിയാദിൽ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ഫ്ലൈ നാസ് സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.


Views Today : 188
Total views : 44331