12.3 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ജെ.സി ഡാനിയേൽ പുരസ്‌ക്കാരത്തിന് അർഹയായി നടി ശാരദ.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതി ജെ.സി ഡാനിയേൽ പുരസ്‌ക്കാരത്തിന് അർഹയായി നടി ശാരദ.

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ പുരസ്ക്കാരം. 2024 ലെ ജെ.സി ഡാനിയേൽ പുരസ്‌ക്കാരത്തിന് ആണ് ശാരദയെ തിരഞ്ഞെടുത്തത്. 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

2017ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്‌സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80 കാരിയായ ശാരദസരസ്വതിയെന്ന ശാരദ


  • ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതിയെ സ്കൂളിലേക്ക് അയച്ച് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി പാവപ്പെട്ട ആ നെയ്ത്തുകാര കുടുംബത്തിനുണ്ടായിരുന്നില്ല. അഞ്ചു വയസ്സായപ്പോൾ കുട്ടിയെ നൃത്തം പഠിപ്പിക്കാനായി ഒരു ഗുരുവിന്റെ വീട്ടിലേക്കയച്ചു. ഗുരുവിൻ്റെ വീട്ടിലെ ജോലികളെല്ലാം ചെയ്തു കൊടുത്താൽ പ്രതിഫലമായി ആഹാരവും ഒഴിവു സമയങ്ങളിൽ നൃത്തവും പഠിപ്പിക്കും. അക്കാലത്ത് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഇതുമാത്രമേ ഗതിയുണ്ടായിരുന്നുള്ളൂ. പതിനൊന്നു വയസ്സായപ്പോൾ നൃത്താഭ്യാസം നിർത്തി വീട്ടിലിരിപ്പായപ്പോൾ ഒരു നാടകത്തിലഭിനയിക്കാ നുള്ള അവസരം അവരെ തേടിയെത്തി. നാടകാഭിനയ ത്തോട് വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും നാടകക്കമ്പനിക്കാർ നീട്ടിയ 50 രൂപ അഡ്വാൻസിന്റെ പ്രലോഭനത്തിൽ മകളെ നാടകത്തിലഭിനയിപ്പിക്കാൻ അവർ സമ്മതിച്ചു. എഴുത്തും വായനയും വശമില്ലാത്തതിനാൽ പറയുന്നതുകേട്ടാണ് അവർ നാടകത്തിലെ സംഭാഷണം പഠിച്ചത്. അക്ഷരാഭ്യാസത്തിൻ്റെ വില മനസ്സിലാക്കിയ അവർ പതിനൊന്നാം വയസ്സിൽ തെനാലി ഗേൾസ് സ്കൂ‌ളിൽ ചേർന്ന് പഠനമാരംഭിച്ചു. പതിനാറാം വയസ്സിൽ പഠനം നിർത്തേണ്ടിവന്നു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അവതരിപ്പിച്ച ‘അണ്ണാചൊല്ലലു’ എന്ന നാടകത്തിൽ അഭിനയിക്കാൻ സരസ്വതിക്ക് അവസരം ലഭിച്ചു. പതിനൊന്നാം വയസ്സിൽ അഭിനയിച്ച ആദ്യനാടകം കാര്യമായ ഗുണമൊന്നും ചെയ്ത്‌തില്ലെങ്കിലും പുതിയ നാടകം ആന്ധ്ര പ്രദേശിൽ വൻ ഹിറ്റായി. ‘അണ്ണാ ചൊല്ലലു’ കാണാനിടയായ തെലുങ്ക് സിനിമാസംവിധായകനും നിർമാതാവു മായരാജാറാവുവിന് സരസ്വതിയുടെ അഭിനയം ഇഷ്ട്‌ടമായി. അദ്ദേഹത്തിന്റെ്റെ ശുപാർശയുടെ ഫലമായി ‘രക്തക്കണ്ണീർ’ എന്നപ്രശസ്‌തതമിഴ്‌നാടകത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. ഈ നാടകം കാണാനിടയായ വാഹിനി സ്റ്റുഡിയോ ഉടമ നാഗിറെഡ്ഢി അദ്ദേഹത്തിന്റെ ‘ഇരുമി തലു’ എന്ന ചിത്രത്തിലഭിനയിക്കാൻ അവസരം നൽകി. ഈ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സരസ്വതിയുടെ പേര് നാഗിറെഡ്ഢി ശാരദ എന്നാക്കി മാറ്റി.

മലയാളികളുടെ അഭിമാനമായി മാറിയ ശാരദ എന്ന നടി സരസ്വതിയിൽ നിന്നും ശാരദ എന്ന പേരിലേക്ക് മാറുന്നത് ഇങ്ങനെയാണ്

1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കു ചിത്രത്തിലൂടെ ആണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെ 1965ൽ മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന്, എം.ടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’, എം.ടിയുടെ തന്നെ തിരക്കഥയിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, രാപ്പകൽ തുടങ്ങി 125 ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles