തിരുവനന്തപുരം : കഴിഞ്ഞ മെയ് 18നാണ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അടിസ്ഥാനസൗകര്യ വികസനങ്ങളും ജനപ്രിയപ്രഖ്യാപനങ്ങളും ഉയർത്തിക്കാട്ടികൊണ്ട് യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര അനുവദിക്കപ്പെട്ടതും, ഓപ്പറേഷൻ തൂഫാനും, വിഴിഞ്ഞം വികസനവും,മൂവാറ്റുപുഴ ജില്ലാ പ്രഖ്യാപനവും, മറ്റു വിവിധ ക്ഷേമപ്രവർത്തനങ്ങളും ചെയ്ത് കയ്യടി നേടിയെങ്കിലും ആദ്യ നാളുകളിൽ ഏതാനും വിവാദങ്ങൾ യുഡിഎഫ് സർക്കാരിനെ തേടിയെത്തി. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള ചർച്ചകളും, സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും, പിഎം ശ്രീ പദ്ധതിയിലെ നിലപാടും, പ്ലീഡർ നിയമനവും, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും, പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും, പൊന്നാനിയിലെ വിരുന്നും, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുവാനുള്ള നീക്കവും, പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രിയുടെ പ്രസ്താവനയും വിഡി സർക്കാരിന് നേരിടേണ്ടി വന്നു.


Views Today : 114
Total views : 44445