തൃശ്ശൂർ ;
റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ റവന്യൂ വകുപ്പ് ജില്ലാതല അവലോകന യോഗം ചേർന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, സ്മാർട്ട് വില്ലേജ് ഓഫീസുകൾ, അപേക്ഷകളുടെ തീർപ്പാക്കൽ എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.
ഭൂമി തരംമാറ്റവും പട്ടയ വിതരണവും കൂടുതൽ സുഗമമാക്കുന്നതിന് ആവശ്യമെങ്കിൽ ചട്ടഭേദഗതികൾ കൊണ്ടുവരുമെന്നും, ജനങ്ങളുടെ അപേക്ഷകൾ വേഗത്തിലും സുതാര്യമായും പരിഗണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തീരദേശവാസികൾ, പട്ടികവർഗ്ഗ/ പട്ടികജാതി വിഭാഗങ്ങൾ എന്നിവരുടെ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈൻ (Zoom) മുഖേന സംവദിച്ച് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശങ്ങൾ നൽകി.”


Views Today : 115
Total views : 44446