തിരുവനന്തപുരം:വൈദ്യുതിപ്രതിസന്ധിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത. ചില പ്രദേശങ്ങളിൽ 25 മിനിട്ട് വരെവൈദ്യുതിനിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകൾ ഓഫാക്കാൻസബ്സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജൂൺ 30 വരെവൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന്മുമ്പ്തന്നെതീരുമാനിച്ചിരുന്നു. ആദ്യം 15 മിനുട്ട് വൈദ്യുതിനിയ ന്ത്രണംഉണ്ടാവുംഎന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.ഇതാണ് പ്രതിസന്ധിരൂക്ഷമാക്കിയത്. അതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം വർധിപ്പിക്കാൻകെഎസ്ഇബിതീരുമാനമെടുത്തിരിക്കുന്നത്.

പൊതുവെജൂൺമാസത്തിൽപ്രതിദിനവൈദ്യൂതഉപയോഗം90ദശലക്ഷംയൂനിറ്റിൽതാഴെയാണ് ഉണ്ടാവേണ്ടത്. എന്നാൽ,മഴകുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോഗം പതിവിന് വിപരീതമായി ജൂൺ മാസത്തിലും 90 ദശലക്ഷംയൂനിറ്റ്മുകളിലാണ്. വെള്ളിയാഴ്ച മാത്രം 91 ദശലക്ഷം യൂനിറ്റ്മുകളിലായിരുന്നു. ഇതോടെയാണ്നിയന്ത്രണംവർധിപ്പിക്കാൻബോർഡ്തീരുമാനിച്ചിരിക്കുന്നത്.


Views Today : 74
Total views : 44103