തിരു: സ്കൂളുകളും കോളേജുകളും ധാരാളമായുള്ള നാലാഞ്ചിറയിൽ ഒരു യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ധാരാളമായി വിദ്യാർത്ഥിനികൾ കടന്നുപോകുന്ന ഈ വഴിയിൽ നിന്ന കൊണ്ട് തികച്ചും അപ്രതീക്ഷിതമായി പെൺകുട്ടികളെ കടന്നു പിടിക്കുന്ന സ്വഭാവം ഈ യുവാവിനുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകുന്നേരം അതു വഴി നടന്നു വന്ന ഒരു പെൺകുട്ടിയെ ഇയാൾ കടന്നു പിടിച്ചുവത്രെ. മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നതാണോ എന്ന സംശയമുണ്ട്.
ആക്രി ശേഖരണമാണ് ഉപജീവനം. നാട്ടുകാർ പോലീസ് സഹായം തേടി. എത്തി ചേർന്ന മണ്ണന്തല പോലീസും ഇയാൾ ഇതിനു മുമ്പും ഇത്തരം കൃത്യങ്ങൾക്ക് പിടിയിലായിട്ടുണ്ടെന്നാണ് പ പറയുന്നത്. വടി കയ്യിലിരുന്നാൽ അടിക്കാനും ഇയാൾ ശ്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.


Views Today : 109
Total views : 44138