17.1 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പണം കട്ട ജീവനക്കാരെ വിജിലൻസ് കുടുക്കും

കൊച്ചി : ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ പണമിടപാടുകളിൽ വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഈസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരം ശേഖരിച്ച് പരിശോധിക്കണം.

ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.

സംഭവം ഗൗരവമേറിയതാണെന്ന് കോടതി പറഞ്ഞു. സന്നിധാനത്തെ എസ്.ബി.ഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇടപാട് വിവരങ്ങൾ ശേഖരിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കണം. ഒരു വിഭാഗം താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2025 നവംബർ 17 മുതൽ സമീപത്തെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കേന്ദ്രമാക്കി നടന്ന പണമിടപാടുകളെക്കുറിച്ച് വിജിലൻസ് രഹസ്യാന്വേഷണവും നടത്തിയിരുന്നു.

ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർ‌ഡ് അറിയിച്ചു. വിഷയം മാർച്ച് 11ന് വീണ്ടും പരിഗണിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles