അയിലൂർ : തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം തേടി അയിലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതീകാത്മകമായി ഒരുക്കിയ ശവക്കുഴിയിൽ കിടന്ന് പ്രതിഷേധസമരം നടത്തി. അയിലൂർ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. തെരുവുനായ ശല്യം ഇല്ലാതാക്കാൻ ഈ വർഷം മേയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കാൻ തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം.
സമരം ടി.രക്കപ്പൻ സ്വാമി ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. മാണിക്യൻ മഞ്ഞാടി, അശോക് നെന്മാറ, ടി. സദാനന്ദൻ നായർ, ലക്ഷ്മണ സ്വാമി, ബാലാമണി, കെ. പ്രഭാകരൻ, കെ.എൻ. മോഹനൻ, വി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.


Views Today : 106
Total views : 44437