17.1 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കൊച്ചി എളമക്കരയിലെ ക്രൂര മർദ്ദനം: 40-കാരി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നോട്ടീസ്

കൊച്ചി: സാംസ്കാരിക കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് എളമക്കരയിൽ പതിനേഴുകാരന് നേരെ നടന്ന കൊടും ക്രൂരതയിൽ പോലീസ് നടപടി ശക്തമാക്കി. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികളോട് മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പതിനേഴുകാരനായ ആൺകുട്ടിയെ ജനറേഷൻ സി (Gen Z) വിഭാഗത്തിൽപ്പെട്ട കുട്ടികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ അക്രമത്തിന് പിന്നിൽ അറസ്റ്റിലായ സ്ത്രീയുടെ നിർദ്ദേശമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. പത്തുപതിനഞ്ചോളം വരുന്ന കുട്ടികളും മുതിർന്നവരും നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത.

നിരന്നുനിന്ന് ഊഴമിട്ടാണ് പ്രതികൾ പാവം ചെറുക്കനെ മർദ്ദിച്ച് അവശനാക്കിയത്. പ്രായത്തിന്റെ ആനുകൂല്യം നൽകാതെ, ഈ ഭീകരകൃത്യത്തിൽ പങ്കാളികളായ മുഴുവൻ കുറ്റവാളികൾക്കും മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ഇനി ഒരു കുട്ടിക്കും കേരളത്തിൽ ഇത്തരം ഒരു ദുരനുഭവം ഉണ്ടാകരുത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles