കൂളിമുട്ടം: ശാഖാ
മന്ദിരത്തിന്റെ ഉദ്ഘാടനവും ഫ്രീസർ, ജനറേറ്റർ എന്നിവയുടെ സ്വിച്ച് ഓൺ കർമ്മവും നടത്തി. കെ.കെ.വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് തിലകൻ കിള്ളിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി പ്രസന്നൻ തറയിൽ സ്വാഗതം പറഞ്ഞു സംസ്ഥാന യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി ദിനിൽ മാധവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ആൽഫ, എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മെമ്പർമാരായ ദിൽഷൻ കൊട്ടേക്കാട്ട്, എ.കെ.തിലകൻ, പഞ്ചായത്തംഗങ്ങളായ പി.പി.പ്രസീത, കെ.സി.ഗിരീഷ്, ചിഞ്ചു മരണാനന്തര സമിതി പ്രസിഡന്റ് പ്രിയൻ, രക്ഷാധികാരി സത്യൻ നെടുംപറമ്പിൽ, വൈസ് പ്രസിഡന്റ് വിജേഷ് വല്ലശ്ശേരി എന്നിവർ സംസാരിച്ചു.
സുരേഷ് മണ്ടത്ര
റിപ്പോർട്ടർ
ഡെയ്ലി ന്യൂസ് കേരള


Views Today : 52
Total views : 44081