11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ???, 43 ലക്ഷം പേർ എവിടെ? ഇലക്ഷൻ കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി

ദില്ലി: എസ്ഐആർ കേസിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും കോടതി ചോദിച്ചു.
എസ്ഐആർ കേസിനിടെയാണ് ചോദ്യം. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമായിരുന്നു. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല.
പേര്, പ്രായം, വിലാസം, ഉൾപ്പെടെയുള്ളവയിലെ വൃത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം. താമസമില്ലാത്തവരായി ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് കോടതി ചോദിച്ചു. വിലാസം മാറിയതുകൊണ്ട് പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കരുത്. ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.
എസ്ഐആർ നടക്കുമ്പോൾ എന്യൂമറേഷൻ ഫോം ഇവർക്ക് ഉപയോഗിക്കാനാകണം. അന്തിമ പട്ടിക വന്നു കഴിഞ്ഞാണ് ഫോം 6-ന്റെ പ്രസക്തി. താമസം മാറിയവരെ കൊണ്ട് ഫോം സിക്സ് എന്തിന് പൂരിപ്പിക്കുന്നുവെന്നും കോടതി ചോദിച്ചു. കരടു പട്ടികയിൽ ഒഴിവായ അധികം പേർ മുന്നോട്ടു വരുന്നില്ലെന്ന് കമ്മീഷൻ മറുപടി നൽകി. ഇതിനായി സുപ്രീം കോടതി കമ്മീഷന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അന്തിമ പട്ടിക തയ്യാറാക്കരുതെന്നും കോടതി നിർദേശിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles