തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. സസ്‌പെന്‍ഷനിലായി നിലവില്‍ മൂന്നു മാസം പൂര്‍ത്തിയായിരുന്നു. നാല് മാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്. മൂന്ന് മാസം കൂടുമ്പോഴുള്ള പരിശോധനയിലാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലവിലെ എംഎല്‍എ എ ഡി തോമസിനെയടക്കം മര്‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാന്‍ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാര്‍ ഇടപെട്ടു എന്ന പരാതി ഉയര്‍ന്നിരുന്നു. നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതാണ് രക്ഷാപ്രവര്‍ത്തന കേസ്. ആലപ്പുഴയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഈ കേസ് എഡിജിപി ആയിരുന്ന എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്ഐടി കണ്ടെത്തല്‍.


Views Today : 52
Total views : 44081