11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കേരളത്തിൽ പെയ്തത് 125 വർഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ

തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനം നിർദേശിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. 1901 നുശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണിത്. വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞപ്പോൾ ആറ് ജില്ലകളിൽ മഴ സാധാരണ പരിധിക്കുള്ളിലായിരുന്നു.

ദീർഘകാല മഴയുടെ പ്രവണതകൾക്കൊപ്പം ഓരോ മൺസൂൺ കാലത്തെയും വ്യതിയാനങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ ജലവിഭവ പരിപാലനത്തെയും കാർഷിക ആസൂത്രണത്തെയും സ്വാധീനിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐഎംഡി ശാസ്ത്രജ്ഞൻ അനന്യ കർമാകറും ഐഎംഡി ഡയറക്‌ടർ ജനറൽ ഓഫ് മീറ്റിയറോളജി മൃത്യുഞ്ജയ മൊഹപാത്രയും ചൂണ്ടിക്കാട്ടി.അതിനാൽ ദീർഘകാല കാലാവസ്ഥാ പ്രവണതകൾക്കും ഓരോ സീസണിലെയും മഴയിലെ ഏറ്റക്കുറച്ചിലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles