10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഖത്തർ കെ.എം.സി.സി ഓഫീസ് കവർച്ച: പ്രതികളെക്കുറിച്ച് സൂചന; നിർണായകമായി പ്രവർത്തകരുടെ ഇടപെടൽ

ദോഹ: ഖത്തർ കെ.എം.സി.സി ഓഫീസിൽനിന്ന് എട്ടു കോടിയിലധികം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ക്വട്ടേഷൻ സംഘത്തെയും പ്രതികളെയും കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ 2025 സെപ്റ്റംബർ 17-നാണ് നാട്ടിൽനിന്ന് എത്തിയ ക്വട്ടേഷൻ സംഘം ഓഫീസ് ജീവനക്കാരനെ കെട്ടിയിട്ട് ലോക്കറുകൾ തകർത്ത് കവർച്ച നടത്തിയത്. കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അന്വേഷണം കൂടുതൽ പുരോഗമിച്ചത്. കെ.എം.സി.സി നേതാവും പ്രവാസി വ്യവസായിയുമായ റൊട്ടാന റസാഖിനെതിരെയടക്കം ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. റൊട്ടാന റസാഖിനെ സംഘടനയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
കേസിൽ നിലവിൽ ബോംബേ ഷാജി, രാധി, ബാവ എന്ന സ്വാലിഹ്, ഹസൻ, നിസാർ എന്നിവർ ഒളിവിലാണ്. ഓഫീസ് ജീവനക്കാരനും ചില പ്രാദേശിക നേതാക്കൾക്കും കവർച്ചയിൽ പങ്കുണ്ടോയെന്ന സംശയം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.
അതേസമയം, കവർച്ച നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും സംഘടന ഔദ്യോഗികമായി വിശദീകരണം നൽകാൻ തയാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കമറുദ്ദീൻ വ്യക്തമാക്കി. കേസിൽ അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles