തിരുവനന്തപുരം:കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തി ല്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ഒഴികെയുള്ളദിവസങ്ങളിലെ ടിക്കറ്റ് വരുമാന ത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയനേട്ടമാണ്.
ഇതില്‍പ്രിയദര്‍ശിനിസര്‍വീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സര്‍വീസുകളില്‍ നിന്നായി മാത്രം 7.33 കോടി രൂപ നേടാന്‍ കോര്‍പറേഷന് കഴിഞ്ഞു.ഉത്സവസീസണുകള്‍ഫലപ്രദമായിഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന്കാരണമായത്. വെറ്റ് ലീസ് ബസുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അന്തര്‍സംസ്ഥാനസര്‍വീസുകള്‍പരമാവധിഓപ്പറേറ്റ്ചെയ്യാന്‍ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദര്‍ശിനി ഇതര സര്‍വീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ളസമാനദിവസത്തില്‍ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരു മാനം. ഇക്കുറി ടിക്കറ്റ് വില്‍പ്പനയില്‍ 1.24 കോടി രൂപയിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദര്‍ശിനി സര്‍വീസുകളെമാറ്റിനിര്‍ത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സര്‍വീസുകളിലുള്‍പ്പെടെ കെഎസ്ആര്‍ടിസി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ നേട്ടമായാണ് കോര്‍പറേഷന്‍ വിലയിരുത്തുന്നത്.
വ്യാഴാഴ്ച 4,612 ബസുകള്‍ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ്കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ 58.80 രൂപയില്‍ നിന്ന് 66.44രൂപയായിഉയര്‍ന്നു. അതുപോലെ ഒരു ബസില്‍ നിന്നുള്ളശരാശരിവരുമാനവും 20,094 രൂപയില്‍ നിന്ന് 23,215 രൂപയായി വര്‍ധിച്ചു.
ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ സര്‍വീസുകള്‍ക്രമീകരിക്കാനും, ലഭ്യമായ ബസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനംവര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായിമുന്നോട്ടുപോകാനാണ്കോര്‍പറേഷന്റെ തീരുമാനം.


Views Today : 153
Total views : 44296