36 വയസ്സുള്ള ലതിൻ കുമാർ കഠിനമായ അന്വേഷണത്തിനു ശേഷം വിവാഹിതനാകുകയാണ്.
വധുവിന്റെ പേര് ഷർമ്മിള എന്നാണ്.
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എത്തി നാടറിഞ്ഞു നടക്കുന്ന വിവാഹന ദിവസം ലതിൻ വളരെ ആവേശത്തിലാണ്.
പക്ഷെ ആദ്യ രാത്രിയിലാണ് ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത്.
തനിക്ക് മാത്രം ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ലതിൻ കണ്ടെത്താൻ ശ്രമിക്കുന്നതും തുടർന്നുള്ള രസകരമായ കഥയും പറഞ്ഞു പോകുന്ന ടൈം ലൂപ്പ് കോമഡി സിനിമയാണ് ദൂമകേതു.
സിനിമയുടെ ആദ്യ പകുതിയാണ് ഏറ്റവും രസകരം.
നായകൻ ടൈം-ലൂപ്പിൽ ലോക്ക് ആകുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുകയും അതിനു ശേഷമുള്ള സംഭവങ്ങളും ആ സംഭവങ്ങളുടെ ഓരോ ആവർത്തനത്തോടുമുള്ള നായകന്റെ വ്യത്യസ്ത പ്രതികരണങ്ങളും ചിരി പടർത്തിത്തരുന്നതാണ്.
ഓരോ ആവർത്തനത്തിലും നർമ്മം വർദ്ധിക്കയും അതിലൂടെ പ്രേക്ഷകന്റെ ക്യൂര്യോസിറ്റിയുടെ പിച്ച് മാറുകയും ചെയ്യും.
രണ്ടാം പകുതിയിലേക്ക് വരുമ്പോൾ, ഇതെല്ലാം സംഭവിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചാണ് കൂടുതൽ വിവരിക്കുന്നത്.
ഇത്തിരി ലൂസായ ആശയത്തേക്കാൾ ഉപരി ആശയത്തിൽ അടിസ്ഥാനപരമായ നർമ്മത്തിലൂടെയും അല്ലാതെയും നീങ്ങുന്ന സ്വഭാവമാണ് പിന്നെ കഥയ്ക്കുള്ളത്.
So ആ ടെംപ്ലേറ്റ് ചിലർക്കു നെറ്റി ചുളിച്ചു തന്നേക്കാം.
BKU പോലെ സ്പൂഫ് വെച്ചൊക്കെയാണ് പടത്തെ മൊത്തത്തിൽ ഒന്ന് ബൈന്റ് ചെയ്ത് വെച്ചേക്കുന്നത്.
സജിൻ ഗോപുവിന്റെ ലതിൻ കുമാർ എന്ന കഥാപാത്രം പൈങ്കിളി, പൊൻമാൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സങ്കരയിനമായാണ് തോന്നിയത്.
നിഖില വിമലാണ് നായികയായി എത്തുന്നത്.
പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത ഒരു ക്യാരക്റ്റർ.
FL കണ്ടിട്ട് ഡീക്കോഡ് ചെയ്തവർക്കൊക്കെ പടം ഗപ്പിനു വായിൽ അടിച്ച കൂട്ടാണുള്ളത്.
പടം ശരാശരിക്കും താഴേ എന്ന ഫീലെ എനിക്കുണ്ടായുള്ളൂ.
ഷൈൻ ടോം ചാക്കോ, മഞ്ജു പിള്ള, സിദ്ധാർഥ് ഭരതൻ, ഗണപതി,നിയാസ് ബക്കർ,
തുടങ്ങി ഒരു ചെറിയ താരനിര.
കൂടാതെ സുരേഷ് കൃഷ്ണയുടെ ശബ്ദ സാന്നിധ്യത്തിന്റെ പ്രത്യേക സപ്പോർട്ടും.
നിങ്ങളുടെ വിലപ്പെട്ട സമയം ഈ ടൈം-ലൂപ്പ് കോമഡി സിനിമയ്ക്ക് നൽകേണ്ട കാര്യം ഒരു തരത്തിൽ ഇല്ലെന്നു പറയട്ടെ.
✍🏻JithusVijay
🎬MoviesCafe
📊 Rating : 5.5/10
🔗LiNk : https://t.me/+b8Eb1TcKqiA0ZjQ1```