17.1 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നെടുമങ്ങാട് നിയോജകമണ്ഡലം – സംസ്ഥാന ബജറ്റ്

അകമഴിഞ്ഞ് സഹായിച്ച് സംസ്ഥാന ബജറ്റ്. 29.35 കോടിയുടെ വികസന പദ്ധതികളാണ്‌ ബജറ്റിൽ മണ്ഡലത്തിനായി ഉൾക്കൊള്ളിച്ചത്‌.

കന്യാകുളങ്ങര -സിയോൺകുന്ന് റോഡ് നവീകരണത്തിന് 2.5 കോടി, വാളിക്കോട് -അന്താരാഷ്ട്ര മാർക്കറ്റ് റോഡ് ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനും മൂന്ന്‌ കോടി, കരിച്ചാറ -– കായൽകടവ് റോഡ് നവീകരിക്കാൻ 1.6 കോടി, നെടുമങ്ങാട് ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് 50 ലക്ഷം, മരുതൂർ പഴയപാലം നിർമാണത്തിന് ഒരു കോടി, കരകുളം പഞ്ചായത്തിലെ ആറാംകല്ല് -– കെ കെ വി നഗർ -– കീഴ് കല്ലയം റോഡ് പുനരുദ്ധാരണത്തിന് 85 ലക്ഷം, കോലിയക്കോട് -– വെള്ളാണിക്കൽ –– പാറമുകൾ റോഡ് നവീകരണത്തിന് 3.4 കോടി, പോത്തൻകോട് പഞ്ചായത്തിലെ കരൂർ മഹാദേവക്ഷേത്രം ശ്രീപണിമൂല ദേവീക്ഷേത്ര ഏലാ തോടിന്റെ പാർശ്വഭിത്തിക്ക് ഒരു കോടി, വഴയില- ഏണിക്കര വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ റോഡിൽ ഇന്റർലോക്കും നടപ്പാതയും സ്ഥാപിക്കാൻ രണ്ട്‌ കോടി, പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്കോടുകൂടിയ അത്യാധുനിക സ്റ്റേഡിയം നിർമിക്കാൻ അഞ്ച്‌ കോടി, വേറ്റിനാട് മണ്ഡപം -മൊട്ടമൂട് -പൂകുംമൂട് റോഡ് നവീകരണത്തിന് നാല്‌ കോടി, കൊയ്ത്തൂർക്കോണം നീന്തൽക്കുളത്തിന് ഒരു കോടി, മണ്ഡലത്തിലെ പൊതുകുളങ്ങളുടെ നവീകരണത്തിന് ഒരു കോടി, നെടുമങ്ങാട് നഗരസഭയിലെ ചിറയ്ക്കാണി വാർഡിലെ അമ്മാമ്പാറയിൽ സാംസ്കാരിക കേന്ദ്രം നിർമിക്കാൻ 50 ലക്ഷം, പച്ചക്കാട് കറുകറക്കോണം റോഡ് ടാറിങ്ങിനും പാർശ്വഭിത്തി നിർമാണത്തിനും 60 ലക്ഷം, പഴയ രാജപാത റോഡ് നവീകരണത്തിന് 1.4 കോടി എന്നിവയ്‌ക്കാണ്‌ ബജറ്റിൽ തുക നീക്കിവച്ചത്.”

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles