11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കെപിസിസി പരസ്യ പ്രസ്താവന വിലക്ക് ലംഘിച്ച് എംഎം ഹസനും ജെബി മേത്തറും ; അടൂർ പ്രകാശിന് പിന്തുണയും കെ.മുരളീധരന് മറുപടിയും

തിരുവനന്തപുരം : കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരസ്യമായി പിന്തുണച്ച് എംഎം ഹസനും,ജെബി മേത്തർ എം.പിയും രംഗത്ത് വന്നു .

അടൂർ പ്രകാശ് പറഞ്ഞത് ഞങ്ങളുടെ എല്ലാ അഭിപ്രായമെന്ന് എം എം ഹസൻ; പ്രശ്ന പരിഹാരം ഹൈക്കമാന്റെ ഉണ്ടാക്കണമെന്നും ഹസൻ പറഞ്ഞു. പക്ഷെ അഭിപ്രായങ്ങൾ വാർത്താസമ്മേളനം വിളിച്ച് പറയുന്നതിനോട് യോജിപ്പില്ലെന്നും എംഎം ഹസൻ പറഞ്ഞു.

ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരും അതിനെ മാനിക്കണമെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ നേതാക്കൾ പരസ്യപ്രതികരണങ്ങൾ നടത്തരുതെന്ന കെപിസിസി വിലക്ക് പൂർണമായി ലംഘിച്ചാണ് എംഎം ഹസനും ജെബി മേത്തറും പ്രതികരിച്ചത്.മുൻപ് കെ.മുരളീധരൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ എല്ലാവരും അദ്ദേഹത്തിന്റ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ചിരുന്നെന്നും, അന്നൊന്നും അദ്ദേഹത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് ആരും ആരോപിച്ചിരുന്നില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ അടൂർ പ്രകാശിന്റെ പിന്നിലും ആരുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles