15.6 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ബിപിഎല്‍ കാര്‍ഡ്: ഫെബ്രുവരി 13 വരെ അപേക്ഷിക്കാം

കോഴിക്കോട് പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 13 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ നല്‍കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിയില്‍പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ എം എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയില്‍ വിവരം നല്‍കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം.

1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (എക ഉപജീവന മാര്‍ഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല. സംശയങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) 0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) 0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് 0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ് 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 0495 2224030.

വിജ്ഞാപനം റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) എട്ടാം എന്‍സിഎ-എസ്.ടി (കാറ്റഗറി നം. 335/2025) തസ്തികയ്ക്ക് 2025 ഓഗസ്റ്റ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ റഗുലര്‍, ബിരുദാനന്തര ബിരുദം നേടിയ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 22 – 35. ഹോണറേറിയം- പ്രതിമാസം 17000 രൂപ. ശിശുവികസന പദ്ധതി ഓഫിസര്‍, ഐസിഡിഎസ് തോടന്നൂര്‍, തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, തോടന്നൂര്‍ പിഒ, പിന്‍-673541 എന്ന വിലാസത്തില്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 0496 2592722, 9188959875.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്കിലെ ശ്രീ കുനിയടി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 17ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഡി ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും അസി. കമീഷണര്‍ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാ ഫോമുകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍: 0495 2374547.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles