11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ആയിരക്കണക്കിന് ഐഫോണുകളും പെര്‍ഫ്യൂമുകളും കടലിൽ ഒഴുകി നടക്കുന്നു;ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കൻ കമ്പനിയുടെ ചരക്കുകപ്പല്‍ ഇറാൻ തകര്‍ത്തതാണ് ചാകരയായത്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ ചരക്കുകപ്പല്‍ തകർന്നു മുങ്ങി, യു.എ.ഇ. ഉടമസ്ഥതയിലുള്ള സിംഗപ്പൂർ പതാക വഹിച്ച ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന ചരക്കുകപ്പലാണ് ദുബായില്‍നിന്ന് ചരക്കുകളുമായി പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്.

കപ്പല്‍ മുങ്ങിയതിനെത്തുടർന്ന് ദശലക്ഷക്കണക്കിന് രൂപയുടെ ഐഫോണുകളും ആഡംബര പെർഫ്യൂമുകളും കടല്‍ത്തീരത്ത് ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രദേശവാസികള്‍ ചെറിയ ബോട്ടുകളിലെത്തി ഇവ ശേഖരിക്കുന്നതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ ദൃശ്യങ്ങളുടെ ആധികാരിത സ്ഥിരീകരിച്ചിട്ടില്ല.. ഏകദേശം 2,500-ഓളം കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച കടലില്‍വെച്ച്‌ ആക്രമണമുണ്ടായതിനെ തുടർന്നാണ് കപ്പലിന് തീപിടിക്കുകയും പിന്നീട് മുങ്ങുകയും ചെയ്തത്. എന്നാല്‍, അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് നാവിക മൈനില്‍ ഇടിച്ചാണ് കപ്പല്‍ തകർന്നതെന്നാണ് ഐ.ആർ.ജി.സിയുടെ അവകാശവാദം. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം വലിയ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ മേഖലയില്‍ കപ്പലുകള്‍ക്കുനേരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles