14.7 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വയോജന സംരക്ഷണ ബിൽ; സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് കൈമാറ്റം റദ്ദാക്കും

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് വയോജന സംരക്ഷണ ബിൽ വിഭാവനം ചെയ്യുന്നത്.  മുതിര്‍ന്ന പൗരന്മാരെ വീടുകളില്‍ നിന്ന് ഇറക്കിവിടുകയോ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ പരിചരിക്കാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ എഴുതിനല്‍കിയ സ്വത്ത് കൈമാറ്റങ്ങള്‍ റദ്ദാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.എല്ലാ പൊലിസ് സ്റ്റേഷനുകളിലും വയോജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. കിടപ്പിലായവര്‍ക്കും ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്കും പ്രത്യേക സാന്ത്വന പരിചരണവും വയോജനങ്ങളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഡിജിറ്റല്‍ ഡാറ്റാബേസും വാര്‍ഡുതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെയും സജ്ജമാക്കും. അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനായി വയോജന അയല്‍പക്ക സൗഹൃദ ശൃംഖലയും രൂപീകരിക്കും. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് വയോജനങ്ങളെ സംരക്ഷിക്കാന്‍ അതിവേഗ നടപടിക്രമങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ നല്‍കേണ്ട ചികിത്സകള്‍ സംബന്ധിച്ച് മുന്‍കൂട്ടി തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ‘ലിവിങ് വില്‍’ തയാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനല്‍കുന്നു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles