12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ലോകത്തെ ഏറ്റവും പവര്‍ഫുള്‍ പാസ്‌പോര്‍ട്ടായി യുഎഇ; ഇന്ത്യയുടെ റാങ്ക് താഴേക്ക്

അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‌പോര്‍ട്ടിന് പൊന്‍തിളക്കം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇയുടെ പാസ്‌പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉള്‍പ്പെടെ കിട്ടുന്ന മികവിനാണ് നേട്ടം. ഈ വര്‍ഷത്തെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിലാണ് നേട്ടം കൈവരിച്ചത്. പാസ്‌പോര്‍ട്ട് കരുത്തില്‍ സിംഗപ്പൂരിനും മലേഷ്യയ്ക്കും മുന്നിലെത്തി യുഎഇ. 182 രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, വിസയില്ലാതെയോ ലളിതമായ നടപടിക്രമങ്ങളിലൂടെയോ പ്രവേശനം ലഭിക്കുന്നതാണ് നേട്ടമായത്. സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. പാസ്‌പോര്‍ട്ട് നല്‍കുന്ന യാത്രാ സ്വാതന്ത്യത്തിന്റെ കാര്യത്തില്‍ യുഎഇക്ക് 182 പോയിന്റാണ് മൊബിലിറ്റി സ്‌കോര്‍. 138 സ്ഥലങ്ങളിലേക്കാണ് വിസാ രഹിത പ്രവേശനം നല്‍കുന്നത്. 44 രാജ്യങ്ങളില്‍ ലളിതമായ പ്രവേശന നടപടികള്‍ എന്നിവ യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ലഭിക്കുന്നു.

പാസ്‌പോര്‍ട്ട് നല്‍കുന്ന ഈ യാത്രാ സ്വാതന്ത്ര്യമാണ് പ്രധാന ഘടകമായത്. യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടുന്ന വലിയ നിരയാണ് നാലാമത്. ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, ജെര്‍മ്മനി, സ്വീഡന്‍, നോര്‍വേ അയര്‍ലണ്ട്, ജപ്പാന്‍ ഉള്‍പ്പടെ നാലാമതുണ്ട്. യുകെ ഏഴാം സ്ഥാനത്താണ്. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ ഇന്ത്യ 72ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 25 രാജ്യങ്ങള്‍ മാത്രമാണ് വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുക. റാങ്കിങ്ങില്‍ പാകിസ്താന്‍ 92ാം സ്ഥാനത്തും അമേരിക്ക ഒമ്പതാം സ്ഥാനത്തും ഇസ്രായേല്‍ 18ാം സ്ഥാനത്തുമാണുള്ളത്.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles