*ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ. ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തവിൻഡീസ് മൂന്ന് ബാറ്റർമാരുടെ തകർപ്പൻ സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസ്അടിച്ചുകൂട്ടി.ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡീസിനായി ഓപ്പണർ ജോൺ കാംപ്ബെൽ (68 പന്തിൽ 101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (94 പന്തിൽ 104), അമീർ ജാനൂ (77 പന്തിൽ 114) എന്നിവരാണ് സെഞ്ചറി നേടിയത്. ഇന്ത്യക്കെതിരെ ഒരു ഏകദിന ഇന്നിംഗ്സിൽ മൂന്ന് ബാറ്റർമാർ സെഞ്ചറി നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.2015ൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യക്കെതിരെ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ബോളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ പോയതോടെയാണ് വിൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 40-ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചത്.


Views Today : 171
Total views : 44314