13.4 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം

കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പുറപ്പെടുവിച്ചു. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ തുടങ്ങി കോടതി വളപ്പില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഈ പുതിയ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമായിരിക്കും.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഫോട്ടോയോ വീഡിയോയോ പകര്‍ത്താനുള്ള അദികാംരം രജിസ്ട്രി ചുമതലപ്പെടുത്തുന്ന പ്രത്യേക വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ മാത്രമായിരിക്കും. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുവിടാനോ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവ വഴി പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അനുമതി ഉണ്ടെങ്കിലേ കോടതി വളപ്പിലെ ഔദ്യോഗിക ചടങ്ങുകളും മറ്റ് പരിപാടികളും മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് ചെയ്യാന്‍ കഴിയൂ. കൂടാതെ, കോടതി നടപടികള്‍ ചിത്രീകരിക്കുകയോ വീഡിയോയില്‍ പകര്‍ത്തുകയോ ലൈവ് സ്ട്രീമിങ് നടത്തുകയോ ചെയ്യണമെങ്കില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി നേടിയിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles