13.4 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

പാലക്കാട്: കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂര്‍ പിട്ട്പീടിക ആയില്യം കോംപ്ലക്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ ( 31 )ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മണികണ്ഠന്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രകോപിതനായ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് മുറുക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ നാട്ടുകാര്‍ ഉടന്‍തന്നെ പോലിസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് പ്രതിയായ മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles