ചെന്നൈ, – കൈപ്പമംഗലം ;
കൈപ്പമംഗലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. കൈപ്പമംഗലം കാളമുറി സ്വദേശി പഴൂപ്പറമ്പിൽ വീട്ടിൽ അർജുൻ തമ്പി(29), കൂട്ടാളി കൈപ്പമംഗലം കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജ്നാസ്(20), പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് ജില്ലാ ഡാൻസാഫ് (DANSAF) സംഘവും കൈപ്പമംഗലം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. 2026 ജൂൺ 25-ന് ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൈപ്പമംഗലത്ത് നിന്ന് അന്താരാഷ്ട്ര വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിലുമായിട്ടായിരുന്നു പ്രതികൾ പിടിയിലായത്.
കേസിൽ ഒന്നാം പ്രതിയായ അർജ്ജുൻ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം ഉൾപ്പെടെ 21 ക്രമിനൽക്കേസുകളിൽ പ്രതിയാണ്. ഇയാൾ ലഹരിവ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മയുടെ പേരിൽ വാങ്ങിയ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിൾ, കൈപ്പമംഗലത്തെ മഴ റെസ്റ്റോറന്റിന്റെ ഷെയർ വാങ്ങുന്നതിനായി ഉടമയ്ക്ക് നൽകിയ 17,82,000/- രൂപ.
രണ്ടാം പ്രതി അജ്നാസിന്റെ പേരിൽ വാങ്ങിയ ഹോണ്ട സിവിക് കാർ എന്നിവയുമാണ് കണ്ടുകെട്ടിയത്.
ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയാണ് (SAFEM (FOP)A & NDPSA) നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.”


Views Today : 185
Total views : 44328