12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ബ്രിക്സ് ഉച്ചകോടി:ഡൽഹിയിൽ കനത്തസുരക്ഷ; 7000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് അതീവ സുരക്ഷയിൽ രാജ്യ തലസ്ഥാനം. 7000 സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനായി ഡൽഹിയിൽ വിന്യസിച്ചു. ഗതാഗതം നിയന്ത്രിക്കാൻ 4800 ട്രാഫിക് പൊലീസുകാരേയും ചുമതലപ്പെടുത്തി. ഭൂമിയിലും ആകാശത്തും ഒരുപോലെ സുരക്ഷയൊരുക്കാനാണ് ഡൽഹി പൊലീസിന്റെ പദ്ധതി.
ചൈന, റഷ്യ, ഇറാൻ, യുഎഇ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൻമാർ ഇന്ത്യയിലെത്തുന്നതിനാൽ അതീവ സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കുന്നത്. സിസിടിവി ക്യാമറകൾക്ക് പുറമേ ഡോൺ നിരീക്ഷണവും നടത്തും. വിവിഐപി നീക്കങ്ങൾ ജിപിഎസ് വഴി ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തി. വിവിഐപി റൂട്ടുകൾ, വിദേശ രാഷ്ട്ര തലവന്മാർ താമസിക്കുന്ന ഹോട്ടലുകൾ എന്നിവിടങ്ങളിൽ അതീവ സുരക്ഷാവലയം തീർക്കും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സെപ്റ്റംബർ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12നും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇരുവർക്കും ന്യൂഡൽഹിയിലെ ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലാണ് താമസമൊരുക്കുക എന്നാണ് വിവരം. ഇരുനേതാക്കളും താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോട്ടലുകളിൽ റഷ്യയുടെയും ചൈനയുടെയും സുരക്ഷാ സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്. ആധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളുമായാണ് സുരക്ഷാ സംഘങ്ങൾ എത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാർ താമസിക്കുന്ന ഹോട്ടലുകളിൽ എല്ലാ നിലകളിലും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles