16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പഴയ പെട്രോൾ വേണോ? പ്രീമിയം പെട്രോളിന് നൽകിയിരുന്ന കാശ് നൽക‌ണം ഇ-10 പെട്രോൾ പ്രീമിയം ഇനത്തിൽ ഉൾപ്പെടുത്തി വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം

വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചും ജനഹിതം പരിഗണിക്കാതെയും നിര്‍ബന്ധിതമായി ഇ-20 ഇന്ധനം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം തണുപ്പിക്കാൻ പുതിയ വാഗ്ദാനവുമായി രംഗത്തെത്തി.

പഴയ വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പഴയ രീതിയിലുളള ഇ-10 പെട്രോൾ ലഭ്യമാക്കും എന്നാണ് വാഗ്ദാനം. എന്നാൽ ഇതിന് നേരത്തെ പ്രീമിയം പെട്രോളിന് നൽകിയിരുന്ന കാശ് നൽകേണ്ടി വരും.ഇത് നിസ്സഹായരായ ഉപഭോക്താക്കൾക്ക് മുകളിൽ പരോക്ഷമായി വൻവില വര്‍ധന അടിച്ചേൽപ്പിക്കുന്നതാണ് നീക്കം.

ജനങ്ങളുടെ നിസ്സഹായത
2023 ന് മുൻപ് ഇറങ്ങിയ ഭൂരിഭാഗം ഇരുചക്ര നാലുചക്ര വാഹനങ്ങളും പത്ത് ശതമാനം വരെ എഥനോൾ കലര്‍പ്പുള്ള ഇ-10 പെട്രോൾ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ നിര്‍മിച്ചവയാണ്. ഇവയിൽ 20 ശതമാനം കലര്‍പ്പുള്ള പെട്രോൾ ഉപയോഗിച്ചാൽ മൈലേജും എഞ്ചിൻ ക്ഷമതയും കുറയും. ഫ്യുവൽ പമ്പിനും റബര്‍ പ്ലാസ്റ്റിക് പാര്‍ട്സുകൾക്കും കേടുപാടുകൾ സംഭവിക്കും.

ഈ നഷ്ടങ്ങൾ എല്ലാം സഹിക്കുന്നതിന് പകരം നിങ്ങൾക്ക് വില കൂടിയ ഇ-10 പെട്രോൾ ലഭ്യമാക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. നേരത്തെ രാജ്യത്ത് ലഭ്യമായിരുന്ന പെട്രോൾ തന്നെയാണിത്. പക്ഷേ ഇനി ഇവ പ്രീമിയം ഇനത്തിൽ ഉൾപ്പെടുത്തി. ഉയര്‍ന്ന നിരക്കിലായിരിക്കും വിൽക്കുക. ലിറ്ററിന് പത്ത് മുതൽ പതിനഞ്ച് രൂപവരെ കൂടുതൽ നൽകേണ്ടി വരും. യാഥാര്‍ത്ഥത്തിൽ 2022 ജൂൺ മുതൽ ഇന്ത്യയിലെ എല്ലാ പമ്പുകളിലും ഇ-10 മിശ്രിത എണ്ണയാണ് ലഭിക്കുന്നത്. 2023 ഏപ്രിൽ മുതലാണ് ഘട്ടം ഘട്ടമായി 20% എഥനോൾ അടങ്ങിയ E20 പെട്രോൾ മാത്രമാക്കി കലര്‍പ്പ് ഉയര്‍ത്തിയത്. ഇവ രണ്ടും ജനങ്ങളെ അറിയിക്കാതെയും വില വ്യത്യാസം വരുത്താതെയും നടത്തിയ പരിഷ്കാരങ്ങൾ ആയിരുന്നു.

കുറഞ്ഞ മൈലേജ് നൽകുന്ന ഇ-20 പെട്രോൾ ഇപ്പോൾ പഴയ വിലയ്ക്ക് തന്നെയാണ് വിൽക്കുന്നത്. എഥനോൾ കലര്‍ത്തുമ്പോൾ അതിന് അനുസൃതമായി വിലയും കുറയും. മൈലേജ് നഷ്ടം അതിൽ പരിഹരിക്കാൻ കഴിയും എന്നൊക്കെയാണ് നേരത്തെ ന്യായീകരണങ്ങൾ ഉണ്ടായത്. ഇവ സൗകര്യ പൂര്‍വം മറന്നു. ഒരു ലിറ്റര്‍ പെട്രോൾ വാങ്ങിക്കുമ്പോൾ ഇപ്പോൾ ഒരു ഉപഭോക്താവിന് 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളുമാണ് ലഭിക്കുന്നത്. എഥനോളിന്റെ വിലക്കുറവ് തന്ത്രപൂര്‍വം കമ്പനികൾ പോക്കറ്റിലാക്കി.

എല്ലാ പമ്പുകളിലും സാധാരണ നിരക്കിൽ E20, E10 പെട്രോളുകൾ വിൽക്കാൻ പ്രത്യേകം ടാങ്കുകളും ഡിസ്പെൻസറുകളും ക്രമീകരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തി തീര്‍ക്കും. അതിനാൽ നിലവിലുള്ള പ്രീമിയം ശൃംഖലയിൽ ഉൾപ്പെടുത്തി നൽകുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles