ഇന്നലെ തളിക്കുളം തമ്പാൻകടവിൽ കടലിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥി നാദിർഷ(15)യുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം സ്നേഹതീരം ബീച്ചിൽ നിന്നും പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം അൽപ്പം മുൻപ് കണ്ടെത്തിയത്. അഴീക്കോട് കോസ്റ്റൽ പോലീസിൻ്റെ ബോട്ടിൽ കയറ്റിയ മൃതദേഹം ചേറ്റുവയിലേക്കാണ് കൊണ്ടുപോകുന്നത്. അല്പ സമയത്തിനകം ബോട്ട് ചേറ്റുവ ഹാർബറിൽ എത്തിച്ചേരും. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാടാനപ്പള്ളി കമലാ നെഹ്രു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നാദിർഷയെ (15) കടലിൽ കാണാതായത്. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും നാട്ടുകാരും കേരള. എമർജൻസി റെസ്ക്യൂ ടീമും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് അൽപ്പം മുൻപ് മൃതദേഹം കണ്ടെത്തിയത്. തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് ഭാഗം വാലിപ്പറമ്പിൽ സലീമിൻ്റെ മകനാണ് നാദിർഷ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരനോടൊപ്പം തമ്പാൻകടവ് ഓഹോ ബീച്ചിനടുത്ത് കടപ്പുറത്ത് എത്തിയതാണ് കുട്ടി. കുളിക്കാനിറങ്ങിയ ഉടനെ തന്നെ നാദിർഷയെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.


Views Today : 188
Total views : 44331