16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഇന്ത്യൻ റെയിൽവേയിൽ 1,250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; അപേക്ഷകൾ ഒക്ടോബർ 27 മുതൽ; രേഖകൾ മുൻകൂട്ടി തയ്യാറാക്കണമെന്ന് നിർദേശം..!

ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഏകദേശം 1,250 ഒഴിവുകളിലേക്കുള്ള ഹ്രസ്വ വിജ്ഞാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നവംബർ 26 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

നിലവിൽ പുറത്തിറക്കിയ ഹ്രസ്വ വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഉടൻ പുറത്തിറങ്ങുന്ന വിശദമായ വിജ്ഞാപനത്തിൽ ഇവ വ്യക്തമാക്കും. അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്ന് ആർ.ആർ.ബി ഓർമിപ്പിക്കുന്നു.

ഉദ്യോഗാർഥികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം:

  • സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾക്കായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
  • അപേക്ഷ നൽകുന്നതിന് മുൻപായി തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉദ്യോഗാർഥികൾ ഉറപ്പുവരുത്തണം.
  • തിരിച്ചറിയൽ രേഖയിലെ പേരും ജനനത്തിയതിയും പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതായിരിക്കണം.
  • രേഖകളിലെ ഫോട്ടോ പഴയതാണെങ്കിൽ ഏറ്റവും പുതിയതും വ്യക്തതയുള്ളതുമായ ഫോട്ടോ അപ്ഡേറ്റ് ചെയ്യാനും റെയിൽവേ നിർദേശിക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles