12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഭർത്താവ് റൊമാന്റിക്കല്ല…!! റൊമാൻസ് തേടിപ്പോയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…!

ഏഴ് വർഷത്തെ ദാമ്പത്യജീവിതത്തിൽ തൃപ്തയല്ലാതിരുന്ന ഒരു യുവതി, ഭർത്താവ് റൊമാന്റിക്കല്ല എന്ന കാരണത്താൽ ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പുതിയ ജീവിതം തേടിയിറങ്ങി…!!

എന്നാൽ, കാമുകനൊപ്പമുള്ള ജീവിതം അവൾ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല..!!
​തുടക്കത്തിലുണ്ടായിരുന്ന റൊമാൻസ് അധികം വൈകാതെ മാഞ്ഞുപോയി…!! പിന്നീട് പരസ്പരമുള്ള സംശയങ്ങളും വഴക്കുകളുമായിരുന്നു ജീവിതം. അത് ക്രമേണ ക്രൂരമായ ദേഹോപദ്രവങ്ങളിലേക്കും മർദ്ദനങ്ങളിലേക്കും വഴിമാറി…!!

കാമുകന്റെ സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവന്നുള്ള മദ്യപാനവും അതിക്രമങ്ങളും സഹിക്കവയ്യാതെ വന്നപ്പോഴാണ്, റൊമാന്റിക്കല്ലാത്ത ആ ഭർത്താവും കുടുംബവുമായിരുന്നു തന്റെ യഥാർത്ഥ സ്വർഗമെന്ന് ആ യുവതി വേദനയോടെ തിരിച്ചറിഞ്ഞത്…!!

​ഏകദേശം നാല് മാസത്തെ നരകതുല്യമായ യാതനകൾക്കൊടുവിൽ, അവൾ ആ കാമുകന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട് ഭർത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തി…!!

മക്കളെ കാണാതെ ഇനി ഒരു നിമിഷം പോലും പിടിച്ചുനിൽക്കാനാകില്ലെന്നും, തനിക്ക് സംഭവിച്ചത് വലിയ തെറ്റാണെന്നും പറഞ്ഞ് അവൾ ഭർത്താവിന്റെ കാൽക്കൽ വീണ് കരഞ്ഞു…!!

തന്നോട് ക്ഷമിക്കണമെന്നും കുടുംബത്തിലേക്ക് തിരികെ വിളിക്കണമെന്നും അവൾ യാചിച്ചു.
​എന്നാൽ, ഭർത്താവ് ആ അപേക്ഷ അംഗീകരിക്കാൻ തയ്യാറായില്ല…!!

തന്നെയും കുഞ്ഞുങ്ങളെയും പെരുവഴിയിലാക്കി റൊമാൻസ് തേടിപ്പോയവളെ ഇനി ജീവിതത്തിലേക്ക് തിരികെ സ്വീകരിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലായിരുന്നു അദ്ദേഹം…!!

സ്വന്തം തീരുമാനപ്രകാരം കുടുംബം വിട്ടുപോയ ആ യുവതിയോട് ഒടുവിൽ സ്വന്തം മാതാപിതാക്കളും ക്ഷമിക്കാൻ തയ്യാറായില്ല..!!
​ഒടുവിൽ ഭർത്താവിനെയും മക്കളെയും എന്നന്നേക്കുമായി നഷ്ടപ്പെട്ട ആ യുവതിക്ക്, കാമുകനുമായുള്ള ആ ബന്ധവും അവസാനിച്ചതോടെ സർവ്വവും നഷ്ടപ്പെട്ട അവസ്ഥയായി മാറി…!!

കുടുംബം പുലർത്താൻ രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോഴും, ജോലിയുടെ ഭാരവും മാനസിക സമ്മർദ്ദങ്ങളും പേറുമ്പോഴും, കുടുംബം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ ഓടിനടക്കുന്ന ഭർത്താവിന് താങ്ങും തണലുമായി നിൽക്കുന്നതിന് പകരം, “ഭർത്താവ് റൊമാന്റിക്കല്ല” എന്ന പരാതിയോടെ അക്കരപ്പച്ച തേടിപ്പോകുന്ന എല്ലാവർക്കും ഇതൊരു കടുത്ത പാഠമാണ്…!!

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles