തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നല്കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹര്‍ജികളിലും നോട്ടീസ് അയച്ചു. ജന്തര്‍മന്തര്‍ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്കി. ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചില്‍ ചീഫ് ജസ്റ്റിന് നീരസം. രാഹുല്‍ ?ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു. സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാനും നിര്‍ദേശം നല്കി.
ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ നല്കിയ ഹര്‍ജിയില്‍ പ്രതിഷേധങ്ങള്‍ അധികാരികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഇടങ്ങളിലായിരിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ജന്തര്‍ മന്തര്‍ അത്തരം ഒരു ഇടം എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യാ സഖ്യ നേതാക്കളുടെയും ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തടങ്കല്‍ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളുടെ അനന്തരഫലത്തിന്റെ ഉത്തരവാദിത്വം അതാത് സംഘടനകള്‍ക്കുണ്ടെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. തുടര്‍ന്നാണ് ഇന്ത്യാ സഖ്യ നേതാക്കള്‍ നോട്ടീസ് അയച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക ശാരീരിക അതിക്രമങ്ങള്‍ വരെ ഉണ്ടായി എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.


Views Today : 186
Total views : 44329