മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോ. വെങ്ങാനൂർ ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകമായ ‘വശ്യ’ സുന്ദരിയായ യക്ഷി ഒരു നാടിനു തന്നെ ഇപ്പോഴും സാന്നിധ്യമാകുന്ന കഥ ഫിക്ഷന്റെ കൃത്യമായ മിശ്രണം ചേർത്ത് പറയുകയാണ്.
ലക്ഷകണക്കിന് കോപ്പികൾ വിറ്റുപോയതും വീടുകളിൽ ഒരു കോപ്പിയെങ്കിലും സ്ഥാനം പിടിച്ചതുമായ താളിയോലയ്ക്ക് ശേഷം വായനക്കാർ ഇഷ്ടപ്പെട്ട നിരവധി രചനകൾ വെങ്ങാനൂർ ബാലകൃഷ്ണനിൽ നിന്ന് ഉണ്ടായെങ്കിലും ‘വശ്യ’ അതുക്കും മേലേ ആയിരിക്കുമെന്നാണ് പുസ്തക പ്രേമികൾ അഭിപ്രായപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷവും കൊല്ലപ്പെട്ട ഒരു ബ്രാഹ്മണ സുന്ദരിയുടെ സാന്നിദ്ധ്യം പറയുന്ന വലിയൊരു ഗ്രാമവും നാട്ടുകാരും ഈ പുസ്തകത്തിലെ യാഥാർത്ഥ്യങ്ങളാകുന്നു.
By
സന്തോഷ് രാജശേഖരൻ


Views Today : 19
Total views : 44633